ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന്കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കരനിൽ നിന്നായി 82,12,660 രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
ഷാർജയിൽ നിന്നെത്തിയ കാസർകോട് ചൂരി സ്വദേശി അബ്ദുൾ ലത്തീഫിൽ നിന്ന് ₹65,48,620/-. വിലമതിക്കുന്ന 1157 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ട് പോളിത്തീൻ പാക്കറ്റുകളിലായി രണ്ട് കാലുകളുടെയും സോക്‌സിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.
ദുബൈയിൽ നിന്ന് ഇന്ന് രാവിലെ എത്തിയ കാസർകോട് ചട്ടഞ്ചാൽ സ്വദേശി സെൽമാനുൽ ഫാരിസിൽ നിന്ന് 16,64,040 രൂപ വിലമതിക്കുന്ന 294 ഗ്രാം സ്വർണമാണ് പിടിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ ജയകാന്ത് സി.വി, , സൂപ്രണ്ട് കൂവൻ പ്രകാശൻ ഇൻസ്പെക്ടർമാരായ , രാംലാൽ, സൂരജ് ഗുപ്ത, സിലീഷ്, നിവേദിത, എന്നിവരാണ് സ്വർണം പിടികൂടിയത്

Post a Comment