തളിപ്പറമ്പ്: പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കെസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പയ്യന്നൂരിൽ നിന്നും ബക്കളത്തേക്കായിരുന്നു വിദ്യാർത്ഥിനികൾ ടിക്കറ്റ് ആവശ്യപ്പെട്ടത്. എന്നാൽ ബക്കളത്ത് സ്‌റ്റോപ്പില്ലെന്ന് പറഞ്ഞ് കണ്ടക്ടർ തളിപ്പറമ്പിലേക്ക് കോളേജ് പാസിൽ ടിക്കറ്റ് മുറിക്കുകയായിരുന്നു.
ഇത് പ്രശ്‌നമായതോടെ ജീവനക്കാർ തന്നെ ആദ്യം പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പിന്നാലെ പെൺകുട്ടികളും പരാതിക്കാരായെത്തി. തുടർന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.
ബക്കളത്തെ ബസ് സ്റ്റോപ്പ് സംബന്ധിച്ച വിവരങ്ങൾ ആർ.ടി.ഒ.യുമായി അന്വേഷിച്ച് ദൂരീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Post a Comment