ആലക്കോട് എക്സൈസ് റെയ്ഡില്‍ 500 ലിറ്റര്‍ വാഷ് കണ്ടെത്തി

 


ആലക്കോട്: എക്സൈസ് റെയ്ഡില്‍വാറ്റുചാരായ നിര്‍മ്മാണത്തിന് തയാറാക്കിയ 500 ലിറ്റര്‍ വാഷ് കണ്ടെത്തി വാറ്റു കേന്ദ്രം തകര്‍ത്തു.

റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ കനത്ത മഴയിലും ഫര്‍ലോംഗര, ഒറ്റത്തെ, ഊളിമട,വൈതല്‍കുണ്ട്, എന്നീ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഫര്‍ലോംഗര കോളനിക്ക് സമീപം തോട്ട് ചാല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചു വന്ന വലിയ വാറ്റുകേന്ദ്രം കണ്ടെത്തിയത്.

താല്‍കാലി ഷെഡിലെ വാറ്റു കേന്ദ്രവും വാറ്റുപകരണങ്ങളും നശിപ്പിച്ചു. പ്രദേശത്ത് മുമ്ബും എക്സൈസ് സംഘം നിരവധി വാറ്റു കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ ആലക്കല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.കെ.സാജന്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍പി.കെ.രാജീവ്, ഡ്രൈവര്‍ ജോജന്‍ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post