ആലക്കോട് :അരങ്ങത്ത് മാവ് കടപുഴകി വീണ് ആറോളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.അരങ്ങം ഇലക്ട്രിക് സെക്ഷൻ ഓഫിസിന് സമീപത്ത് ഇന്ന് രാത്രി 7.20 ഓടു കൂടിയായിരുന്നു സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മാവാണ് വൈദ്യുതി ലൈനിന് മുകളിലേക്ക് മറിഞ്ഞു വീണത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. റോഡിലേക്ക് മാവ് വീണതോടെ ഇതു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും പൊലിസും ചേർന്നാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
Post a Comment