ISLല്‍ ജംഷഡ്പൂരിനെതിരെ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം സമനിലയിൽ കലാശിച്ചു. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ബലത്തിൽ (2-1) ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തി. അഡ്രിയാൻ ലൂണയാണ് 18ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. പ്രണോയ് ഹാള്‍ദര്‍ ആണ് ജംഷഡ്പൂരിന് വേണ്ടി ഗോൾ നേടിയത്. ആദ്യ പാദ മത്സരത്തിൽ സഹലിന്റെ ഏക ഗോളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.
Post a Comment