ഒടിടി മേഖലയിലേക്ക് വരവ് അറിയിച്ച് നടൻ ഷാരൂഖ് ഖാൻ. സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നതായി ഷാരൂഖ് ഖാൻ അറിയിച്ചു. എസ്ആർകെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്. ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്ന സോഷ്യൽ മീഡിയയിൽ ഷാരുഖ് കുറിച്ചു. തന്റെ ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സൽമാൻ ഖാൻ അടക്കമുള്ളവർ ഷാരൂഖിന് ആശംസകൾ നേർന്നിട്ടുണ്ട്.
Post a Comment