കുതിച്ചുയര്‍ന്നതിന്റെ കിതപ്പുമായി സ്വര്‍ണം; നിരക്ക് വീണ്ടും കുറഞ്ഞു; പവന് 37840 രൂപ


തിരുവനന്തപുരം:  യുക്രൈന്‍ പ്രതിസന്ധി ആഗോളവിപണിയെ പിടിച്ചുലച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം.

കുതിച്ചുയര്‍ന്നതിന്റെ കിതപ്പുമായി സ്വര്‍ണം. ബുധനാഴ്ചയും സംസ്ഥാനത്തെ സ്വര്‍ണക്കടകളില്‍ സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ബുധനാഴ്ചത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഒരു ഗ്രാമിന് 4760 രൂപയിലും ഒരുപവന്‍ സ്വര്‍ണത്തിന് 38080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

അന്താരാഷ്ട്ര സ്വര്‍ണ വില 1957 ഡോളറില്‍ നിന്നും താഴോട്ട് പോയാല്‍ 1940-1926-ലേക്ക് വില എത്തിയേക്കാം. 1987 ഡോളര്‍ എന്ന വില തകര്‍ത്താല്‍ 2010 ഡോളറിലേക്ക് വരെ വില ഉയര്‍ന്നേക്കാം.

യുക്രൈനുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ചകള്‍ നടത്താന്‍ റഷ്യ തയ്യാറാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വ്യാപാരത്തില്‍ സ്‌പോട് ഗോള്‍ഡ് വില കുറഞ്ഞു. വെള്ളിയാഴ്ച സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ വില 1958 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. പക്ഷേ ചര്‍ച പരാജയപ്പെട്ടതിനാല്‍ വില വീണ്ടും 1990 ഡോളറിലേക്ക് ഉയര്‍ന്നു.

സാങ്കേതികമായി മുന്നോട്ട് നീങ്ങുന്നത് 1987 ഡോളറിന് മുകളിലേക്കുള്ള വളരെ പ്രധാനപ്പെട്ട ലെവലാണ്. ഈ ലെവലിന്റെ ലംഘനം അതിനെ വീണ്ടും 2010 ഡോളര്‍ എന്ന അന്താരാഷ്ട്ര വിലയിലേക്ക് നയിച്ചേക്കും. അതേസമയം 1940 - 1926 ഡോളര്‍ വരെ കുറയുമെന്ന സൂചനകളും വരുന്നുണ്ട്. 1956 ഡോളര്‍ വില വളരെ പ്രധാനമാണ്. എന്തായാലും വിപണിയില്‍ ചാഞ്ചാട്ട സാധ്യത തന്നെയാണ് നിലനില്‍ക്കുന്നത്.

Post a Comment

Previous Post Next Post