നിരോധിത പാൻ മസാലകളുടെ വൻ ശേഖരവുമായി വ്യാപാരി പിടിയിൽ. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ 2610 പാൻമസാല കളുമായി നടുവിലിലെ വ്യാപാരി മജീദിനെ ആണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. മാമ്പള്ളം ചുള്ളിപള്ളത്ത് വീട് വാടകയ്ക്കെടുത്ത് ശേഖരിച്ച് വന്ന പാൻമസാലകൾ ആണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പൊലീസ് ഇയാളെ പിടികൂടിയത്. നടുവിൽ ടൗണിൽ ചെമ്പന്തൊട്ടി റോഡിൽ ബേക്കറി നടത്തുന്ന മജീദ് കടയുടെ മറവിൽ രഹസ്യമായിട്ടാണ് പാൻമസാലകൾ വില്പന നടത്തുന്നത്.
പാൻ മസാലകളുടെ വൻ ശേഖരവുമായി വ്യാപാരി പിടിയിൽ
Alakode News
0
Post a Comment