ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്.

എന്നാല്‍ 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസള്‍ട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളില്‍ മാറ്റമില്ല. ദുബൈയില്‍ എത്തിയാലും വിമാനത്താവളത്തില്‍  വച്ച് കൊവിഡ് പരിശോധന  ഉണ്ടാകും. നെഗറ്റീവ് റിസള്‍ട്ട് വരുന്നത് വരെ കൊറന്റൈന്‍ ഇരിക്കണം എന്നാണ് ദുബൈയ് എയര്‍പോര്‍ട്ട് അതോറിറ്റി യുടെ സര്‍ക്കുലര്‍ പറയുന്നത്. അതേസമയം അബുദാബി ഷാര്‍ജ അടക്കം യുഎഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക്  യാത്രചെയ്യുന്നവര്‍ക്ക് റാപിഡ് പിസിആര്‍ ഇപ്പോഴും ആവശ്യമാണ്.

Post a Comment

Previous Post Next Post