കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം. പ്രവർത്തകൻ പുന്നോൽ താഴെവയലിൽ കുരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡൻറും തലശ്ശേരി നഗരസഭാ കൗൺസിലറുമായ ലിജേഷ് ഉൾപ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്നലെതന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ക്രിമിനൽ ഗൂഡാലോചനാ കുറ്റം ചുമത്തിയാണ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ സംഘർഷത്തിൽ പങ്കെടുത്തവരാണ് ഇവർ. കൊലപാതകത്തിന്റെ ഗൂഡാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ബിജെപി നേതാവ് ലിജേഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രകോപനപരമായ പ്രസംഗം നേരത്തേ പുറത്തുവന്നിരുന്നു.
Post a Comment