കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടർന്ന് തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താത്തതാണ് മരണകാരണമെന്ന് റിപ്പോർട്ടില്‍ പറയുന്നു.കുട്ടിക്ക് ജനറല്‍ അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും, ജനറല്‍ അനസ്തീഷ്യ നല്‍കി ശസ്ത്രക്രിയ നടത്തേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
അനസ്തീഷ്യ നല്‍കി 10 മിനിറ്റിനുള്ളില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടർന്ന് കുട്ടി ബോധരഹിതനായി. അനസ്തീഷ്യ നല്‍കിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നിലവില്‍ കേസെടുത്തിട്ടുണ്ട്.പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മല്‍, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്.
മൂന്ന് ഡോക്ടർമാരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശുപത്രി മാനേജ്മെന്റിന് പയ്യന്നൂർ പൊലീസ് നിർദ്ദേശം നല്‍കി. കേസ് അന്വേഷിക്കുന്ന പയ്യന്നൂർ ഡിവൈഎസ്പി മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡിഎംഒക്ക് കത്ത് നല്‍കിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകള്‍ ബോർഡിന് കൈമാറും. ബോർഡ് റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടി.
Post a Comment