പരിക്കില്‍ നിന്ന് മുക്തി നേടി നെയ്മര്‍; സ്കോട്ലൻഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ നിരയില്‍ കളിച്ചേക്കും


മിയാമി: ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് സി മത്സരത്തില്‍ സ്കോട്ലൻഡിനെതിരെ ബ്രസീല്‍ സൂപ്പർ താരം നെയ്മർ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകള്‍.
പരിക്കില്‍ നിന്ന് മുക്തനായ നെയ്മർ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ടെന്ന് ബ്രസീല്‍ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. എന്നാല്‍ താരം ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമോ, അതോ പകരക്കാരനായിട്ടായിരിക്കുമോ കളത്തിലിറങ്ങുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.

കാല്‍പ്പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർ കളിച്ചിരുന്നില്ല. മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീല്‍ പിന്നീട് ഹെയ്തിയെ തോല്‍പ്പിച്ചിരുന്നു. സ്കോട്ലൻഡിനെതിരായ മത്സരം ജയിച്ചാല്‍ ബ്രസീലിന് നോക്കൗട്ടിലെത്താം.
അതേസമയം, ഹാംസ്ട്രിംഗ് പരിക്കേറ്റ റഫീഞ്ഞ സ്കോട്ലൻഡിനെതിരായ മത്സരത്തില്‍ കളിക്കില്ല. നെയ്മറുടെ തിരിച്ചുവരവ് പ്രതീക്ഷയായി കാണുമ്പോഴും, സ്കോട്ലൻഡിനെതിരെ സൂക്ഷ്മതയോടെ സമീപിക്കേണ്ടതുണ്ടെന്നാണ് ബ്രസീല്‍ ക്യാമ്പിന്റെ വിലയിരുത്തല്‍.

Post a Comment

Previous Post Next Post