കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേരുടെ നില ഗുരുതരം


കൊല്ലം:  കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി.
മൂന്ന് പേർ മരിച്ചു. ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരുടെ നില ഗുരുതരം. മണ്ണുകയറ്റിവന്ന ലേറിയാണ് മറിഞ്ഞത്.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രാവിലെ 7 മണിയോടെയായിരുന്നു അപകടം. എത്ര പേരാണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നതെന്ന വിവരം ലഭ്യമല്ല. പ്രായമായവരും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


Post a Comment

Previous Post Next Post