കണ്ണൂർ : ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവില്‍ ബസ്സ് അപകടം. നിയന്ത്രണം വിട്ട ബസ് ഇലക്‌ട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ വീട്ടു മതില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റിനു സമീപം ഇറക്കത്തില്‍ ആണ് അപകടം ഉണ്ടായത്. ബസില്‍ ഉണ്ടായിരുന്ന 3 പേർക്ക് നിസ്സാര പരിക്കേറ്റെങ്കിലും ആശുപത്രിയില്‍ എത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ഇവരെ വിട്ടയച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി ഏറ്റുപാറ റൂട്ടില്‍ ഓടുന്ന ശ്രേയസ് ബസ്സാണ് അപകടത്തില്‍പെട്ടത്. നിരവധി സ്കൂള്‍ വിദ്യാർത്ഥികള്‍ ഈ ബസില്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. ഇന്ന് സ്‌കൂള്‍ അവധിയായതിനാല്‍ സ്‌കൂള്‍ കുട്ടികളൊന്നും ബസ്സില്‍ ഉണ്ടാകാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവില്‍ ബസ്സ് അപകടം
Alakode News
0
Post a Comment