കണ്ണൂർ : കാലവർഷം ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍, ജില്ലയിലെ കന്നുകാലികളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പകർച്ചവ്യാധികള്‍ തടയാനും കർഷകർ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അഭ്യർത്ഥിച്ചു.
ജില്ലയില്‍ കന്നുകാലി കർഷകരുടെ ശ്രദ്ധയ്ക്കായി വിവിധ ആരോഗ്യപരിപാലന നിർദ്ദേശങ്ങള്‍ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കന്നുകാലികളുടെ രോഗപ്രതിരോധവും പരിപാലനവും ലക്ഷ്യമിട്ടാണ് നിർദ്ദേശങ്ങള്‍.
തൊഴുത്തിന്റെ ശുചിത്വം ഉറപ്പാക്കുക, മാലിന്യനിർമാർജനം ശരിയായി നടത്തുക, അണുനാശിനി ഉപയോഗിച്ച് ശുചീകരണം നടത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കന്നുകാലികളില്‍ കാണുന്ന അകിടുവീക്കം തടയാനും മുൻകരുതലുകള്‍ സ്വീകരിക്കണം. കുളമ്പ് രോഗ പ്രതിരോധത്തിനായി വാക്സിനേഷൻ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണം. മുടന്തൻ പനി അകറ്റാൻ പശുക്കളുടെ ശരീരത്തില്‍ കർപ്പൂരം ചേർത്ത വേപ്പെണ്ണയോ വെറും വേപ്പെണ്ണയോ പുരട്ടാം. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ കാലികള്‍ക്ക് നല്‍കരുത്.
Post a Comment