ഫ്രിഡ്ജില്‍ തേങ്ങ ഇരിപ്പുണ്ടോ ; എങ്ങനെ കൂടുതല്‍ ദിവസം കേടാകാതെ സൂക്ഷിക്കാം


നാളികേരത്തിന് കഴിഞ്ഞ വർഷങ്ങളിലെല്ലാം വലിയ ക്ഷാമമാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. കേരങ്ങളുടെ കേരളത്തില്‍ നാളികേരത്തിന് വരെ ക്ഷാമമുണ്ടാകുകയും വലിയ വില കൊടുത്ത് വാങ്ങേണ്ടിയും വന്നിരുന്നു.
ഇതിന് പുറമെ വാങ്ങിയ നാളികേരം കുറച്ച്‌ അധികം ദിവസം സൂക്ഷിക്കുന്നവരായിരിക്കും പലരും.
കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ നാളികേരം കേടാകാനുള്ള സാധ്യതകളുണ്ട്. പ്രത്യേകിച്ച്‌ ചൂട് കൂടിയ കാലാവസ്ഥയായതിനാല്‍ കേടുവരാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഫ്രിഡ്ജിലാകും പലരും തേങ്ങ സൂക്ഷിക്കുന്നത്. എന്നാല്‍ കൃത്യമായല്ല സൂക്ഷിക്കുന്നതെങ്കില്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തേങ്ങയും കേട് വരും. ചില കാര്യങ്ങള്‍ അറിയുകയാണെങ്കില്‍ തേങ്ങ ഫ്രിഡ്ജിലും കൂടുതല്‍ കാലം കേടുവരാതെ ഇരിക്കുംകേടാകാതെ എങ്ങനെ സൂക്ഷിക്കാം
നിങ്ങള്‍ തേങ്ങ ചിരകിയ ശേഷമാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതെങ്കില്‍ അത് ഫ്രീസറില്‍ വയ്ക്കുന്നതാകും കൂടുതല്‍ നല്ലത്. ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ ദിവസം തേങ്ങ കേടാകാതിരിക്കാൻ സഹായിക്കും. എന്നാല്‍ പൊട്ടിച്ച തേങ്ങ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ നാലോ അഞ്ചോ ദിവസം കേടാകാതെയിരിക്കും. എയർ ടൈറ്റായ ഒരു കണ്ടെയിനറില്‍ ആണ് സൂക്ഷിക്കുന്നതെങ്കില്‍ ഫ്രഷ്നസ് കൂടാനും ഇത് സഹായിക്കും.

Post a Comment

Previous Post Next Post