തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇന്നും നാളെയും വിവിധ ജില്ലകളില്‍ താപനില 36 ഡിഗ്രി മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില (39°C) പ്രതീക്ഷിക്കുന്നത്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളില്‍ 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളില്‍ 37°C വരെയും താപനില ഉയർന്നേക്കാം.
തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള മറ്റ് ജില്ലകളില്‍ 36°C വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത കാരണം മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത അസ്വസ്ഥതയും ഉഷ്ണവും അനുഭവപ്പെടുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
Post a Comment