കാസർഗോഡ്: കാസർഗോട്ട് ബിഎല്‍ഒ പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്.
ഗുരുതരാവസ്ഥയില്‍ കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
സവാദിന്റേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും നിലപാടറിയിച്ചു.
ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ചെർക്കള ഗവ. ഹയർസെക്കന്ററി സ്കൂള്‍ അധ്യാപകനാണ് സവാദ്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്ബറില് വിളിക്കൂ, ആശങ്കകള് പങ്കുവയ്ക്കൂ)
Post a Comment