പ്രസവത്തിന് അക്യുപംക്ചര്‍ ചികിത്സ; മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

ചാവക്കാട് പ്രസവത്തിന് അക്യുപംക്ചർ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തില് ഭര്ത്താവ് പോലീസ് കസ്റ്റഡിയില്.ചാവക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴ്ചയാണ് തൃശൂര് ചാവക്കാട് സ്വദേശി മുഹ്സിന(37) പ്രസവാനന്തരമുള്ള അണുബാധ മൂലം മരണത്തിനു കീഴടങ്ങിയത്. ശരീരം മുഴുവന് വ്രണം വന്ന അവസ്ഥയിലായിരുന്നു മൃതദേഹം.
പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് ഗര്ഭപാത്രത്തില്നിന്നു തുടങ്ങിയ പഴുപ്പ് ശരീരമാസകലം ബാധിച്ചുവെന്നു കണ്ടെത്തിയിരുന്നു. യുവതിക്കു പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് പിന്നില് ഭര്ത്താവാണെന്ന് ബന്ധുക്കളുടെ ആരോപണത്തിലാണ് പോലീസ് ഇപ്പോള് നടപടിയിലേക്ക് കടന്നിരിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

Post a Comment

Previous Post Next Post