'കളംകാവല്‍' മോഡല്‍ കൊലപാതകമെന്ന് സംശയം ; കണ്ണൂരിലെ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരിലെ ലോഡ്ജില്‍ കളംകാവല്‍ മോഡല്‍ കൊലപാതകമെന്ന് സംശയം.കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല. ചെറുകുന്ന് സ്വദേശിയായ വിജയന്‍ എന്നയാളുടെ പേരിലാണ് റൂം എടുത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി. പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട സീമക്ക് രണ്ട് മക്കള്‍ ഉണ്ട്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post