പ്രതീക്ഷകളുടെയും ഐശ്വര്യത്തിൻ്റെ മറ്റൊരു ചിങ്ങപ്പുലരിയെ വരവേറ്റ് മലയാളക്കര. കർക്കിടകത്തിൻ്റെ വറുതിയില്‍ നിന്ന് പുത്തൻ പുലരിയിലേക്ക് പോകുന്ന കേരളത്തിൻ്റെ ഗൃഹാതുരതത്തെ ഓർമ്മിപ്പിക്കുന്ന ദിവസം കൂടിയാണിന്ന്.കൂടാതെ മലയാളികള്‍ക്ക് ഇന്ന് പുതുനൂറ്റാണ്ടിന്റെ പിറവി കൂടിയാണ്. 13-ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്ന് തുടക്കമാകും എന്നതാണ് ഈ ദിവസത്തിൻ്റെ മറ്റൊരു പ്രത്യേകത. (Image Credits: PTI)
കർഷകദിനം കൂടിയായ ചിങ്ങം ഒന്ന് മലയാളികളെ സംബന്ധിച്ച് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്കുള്ള കാല്‍വയ്പ്പാണ്. ഇനി മാവേലി മന്നനെയും ഓണത്തെയും വരവേല്‍ക്കാനുള്ള തിരക്കിലാണ് നാട്ടിലെ ഓരോ വീടുകളും. മോടിപിടിപ്പിക്കലും ചെത്തിവാരലും എന്നിങ്ങനെ ഏറെ സന്തോഷം നല്‍കുന്ന ദിവസങ്ങളാണ് കടന്നുവരാനിരിക്കുന്നത്. (Image Credits: PTI)
Post a Comment