കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയില്‍ വച്ച്‌ പീഡിപ്പിച്ച കേസ്; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റില്‍.
കോറോം സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂണ്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം. അനീഷും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയും അവരുടെ മൂന്ന് മക്കളോടുമൊപ്പം ലോഡ്ജില്‍ മുറിയെടുത്തു. പ്ലസ് ടു വിദ്യാർഥിനി, ഒൻപതാം ക്ലാസുകാരി, പിന്നെ ഏറ്റവും ഇളയ കുട്ടി എന്നിവരാണ് അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത്.

ലോഡ്ജില്‍ വച്ച്‌ പുലർച്ചെ രണ്ടോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകള്‍ കാണുകയും യുവതിയോട് പറയുകയും ചെയ്തു. എന്നാല്‍ മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവച്ചു.

ഒൻപതാം ക്ലാസുകാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ കൗണ്‍സിലിംഗ് നടത്തി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ നല്‍കിയ പരാതിയെ തുടർന്നാണ് മേല്‍പ്പറമ്ബ് പോലീസ് അനീഷിനെതിരെ കേസെടുത്തത്.

സംഭവം നടന്നത് തളിപ്പറമ്ബ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റ്. തിങ്കളാഴ്ചയാണ് മാതമംഗലത്തുവെച്ചാണ് അനീഷിനെ പിടികൂടിയത്. അനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post