അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു


കോഴിക്കോ‌ട്: പനിബാധിച്ച്‌ കോഴിക്കോ‌ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ മൂന്നു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ രണ്ടു പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.
ഓമശേരിയില്‍ നിന്നുള്ള മൂന്നു മാസം പ്രായമായ കുഞ്ഞിനും അന്നശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്. പനി ബാധിച്ചാണ് ആശുപത്രിയിലെത്തിയതെങ്കിലും സ്രവ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരമുണ്ടെന്നു കണ്ടെത്തിയത്. ഇവരുടെ വീടുകളിലെ ജലത്തിന്‍റെ സാമ്ബിളുകള്‍ ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.

താമരശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ നാലാം ക്ലാസ് വിദ്യാർഥിനി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മുൻകരുതലിന്‍റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post