തമിഴ്നാട്: തിരുപ്പൂർ ഉദുമല്‍പേട്ടിനടുത്ത് പൊലീസുകാരനെ വെട്ടിക്കൊന്നു. ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ എസ്‌ഐ ഷണ്മുഖ സുന്ദരം ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി എംഎല്‍എയുടെ തോട്ടത്തില്‍ വെച്ചായിരുന്നു കൃത്യം.എഐഎഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ വെച്ചാണ് സംഭവം. കണ്‍ട്രോള്‍ റൂമില്‍ കോള്‍ ലഭിച്ചതിന് പിന്നാലെയാണ് സ്പെഷ്യല്‍ എസ്‌ഐ ഷണ്മുഖ സുന്ദരം സ്ഥലത്തെത്തിയത്. ആരോ തൻ്റെ മകനെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു പൊലീസ് സ്റ്റേഷനിലേക്കെത്തിയ കോള്‍.
കോള്‍ ലഭിച്ചതിന് പിന്നാലെ ഷണ്മുഖ സുന്ദരം സ്ഥലത്തെത്തി. എന്നാല്‍ സംഘർഷം മൂർച്ഛിച്ചതോടെ അച്ഛനും മകനും ഷണ്‍മുഖത്തിന് നേരെ തിരിഞ്ഞു. പിന്നാലെ ഷണ്‍മുഖത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷണ്‍മുഖ സുന്ദരം കൊല്ലപ്പെട്ടു.
Post a Comment