തിരൂരില്‍ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണമായി കത്തിനശിച്ചു. ചാര്‍ജ് ചെയ്യാൻ വെച്ച പവര്‍ബാങ്ക് ആണ് പൊട്ടിത്തെറിച്ചത്

തിരൂരില്‍ പവർബാങ്ക് പൊട്ടിത്തെറിച്ച്‌ വീട് പൂർണമായി കത്തിനശിച്ചു.വീട്ടുകാർ പുറത്തായിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
മുക്കിലപ്പീടിക സ്വദേശി അത്തംപറമ്ബില്‍ അബൂബക്കർ സിദ്ദീഖിന്റെ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്.കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് ആണ് പൊട്ടിത്തെറിച്ചത്.വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം കത്തിനശിച്ചു.

Post a Comment

Previous Post Next Post