മണ്‍സൂണ്‍ എന്നത് ഇന്ത്യക്കാർക്ക് കുളിരുള്ള ആശ്വാസമാണ്. എന്നാല്‍, ഈ മഴക്കാലം പലർക്കും തുമ്മലിന്റെയും, ചൊറിച്ചിലിന്റെയും, അലർജികളുടെയും കാലം കൂടിയാണ്.ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളില്‍ ശ്വസന, ചർമ്മ രോഗങ്ങളുമായി ബന്ധപ്പെട്ട അലർജികള്‍ കുത്തനെ ഉയരുന്നതായി ആരോഗ്യ വിദഗ്ദർ പറയുന്നു. മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണം. ഈ ഈർപ്പം, അലർജിക്കു കാരണമാകുന്ന സൂക്ഷ്മജീവികള്‍ക്ക് പെരുകാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
മഴക്കാലത്ത് അലർജികള്‍ വർദ്ധിക്കുന്നതെന്തുകൊണ്ട്?
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം 70-80% വരെ ഉയരാറുണ്ട്. ഇത് പൂപ്പല്‍, പൂമ്ബൊടി, പൊടിപടലങ്ങള്‍ എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇവ വായുവിലൂടെ വ്യാപിക്കുകയും ശ്വസനവ്യവസ്ഥയില്‍ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യുന്നു.
ഈർപ്പം കൂടുതലുള്ള ചുവരുകളിലും, ഭക്ഷണ സാധനങ്ങളിലും, ഫർണിച്ചറുകളിലും പൂപ്പല്‍ വേഗത്തില്‍ വളരുന്നു. ഇതിന്റെ ബീജകോശങ്ങള്‍ വായുവിലൂടെ ശ്വസന വ്യവസ്ഥയിലേക്ക് കടക്കുമ്ബോള്‍ അലർജികള്‍ ഉണ്ടാകുന്നു.
മഴക്കാലത്തെ ഈർപ്പവും പൂപ്പലും ആസ്ത്മ രോഗികളുടെ അവസ്ഥ കൂടുതല്‍ വഷളാക്കുന്നു. കുട്ടികളില്‍ ഇത് സാധാരണമാണ്.
Post a Comment