ഇരിട്ടി: വിളമന കരിമണ്ണൂരില്‍ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് 8 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 7.30-നാണ് അപകടം നടന്നത്.മാടത്തില്‍നിന്ന് വിളമന വഴി വള്ളിത്തോട് പോവുകയായിരുന്ന അരുണ്‍ ബസാണ് കരിമണ്ണൂരിലെ റോഡരികിലുള്ള വയലിലേക്ക് മറിഞ്ഞത്.
ബസിന്റെ സ്റ്റിയറിങ് റാഡ് പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബ്രേക്ക് ചവിട്ടി ബസ് നിർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ റോഡിന്റെ വശത്തുള്ള വയലിലേക്ക് ബസ് മറിയുകയായിരുന്നു.
അപകടസമയത്ത് പത്തോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇരിട്ടിയില്‍നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാല്‍ വിദ്യാർത്ഥികള്‍ ഇല്ലാതിരുന്നത് ദുരന്തവ്യാപ്തി കുറച്ചു.
Post a Comment