ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ശക്തമായ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നല്‍ പ്രളയം. ധരാലി ഗ്രാമത്തെ പൂർണ്ണമായും ഒഴുക്കി കളഞ്ഞ പ്രളയത്തില്‍ നാലുപേർ മരിക്കുകയും 60 അധികം പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്.
ഘീർ ഗംഗ നദി കരകവിഞ്ഞൊഴുകിയതാണ് നാശനഷ്ടങ്ങള്‍ വർദ്ധിപ്പിച്ചത്. നദിക്ക് സമീപം ഉണ്ടായിരുന്ന നിരവധി വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും പ്രളയത്തില്‍ ഒലിച്ചു പോയി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി കാണാതായവർക്കായി തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെങ്കിലും പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നദിക്കരയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാൻ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം
ഉത്തരാഖണ്ഡ് ഉള്‍പ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിലെ 13 ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. ഹിമാചല്‍ പ്രദേശില്‍ വാഴക്കെടുതിയെ തുടർന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 184 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മണ്ണിടിച്ചില്ല വെള്ളക്കെട്ടിലും പെട്ട് 266 റോഡുകള്‍ നശിച്ചിരിക്കുന്നു.
Post a Comment