രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളാണ് ജിയോ. നിലവില്‍ രണ്ടുതരം റീച്ചാർജ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്.അതില്‍ ഒന്ന് ട്രൂ 5ജി പ്ലാനുകളും മറ്റൊന്ന് പ്രതിദിനം പരിമിതമായ ഡാറ്റ മാത്രം നല്‍കുന്ന പ്ലാനുകളുമാണ്. പ്രതിദിന ഡാറ്റാ പരിധിയുള്ള പ്ലാനുകള്‍ക്ക് നിരക്ക് കുറവാണെങ്കിലും, ജിയോ ഇപ്പോള്‍ പ്രതിദിനം 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരുന്ന 249 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി. ജിയോയുടെ ഏറെ ജനപ്രിയ പ്ലാനായിരുന്നു ഇത്.
249 രൂപയുടെ പ്രതിമാസ പ്ലാൻ ഒഴിവാക്കിയതോടെ, ജിയോയുടെ ഏറ്റവും കുറഞ്ഞ പ്ലാനിന്റെ നിരക്ക് 299 രൂപയായി ഉയർന്നു. ഈ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും (മൊത്തം 42 ജിബി), അണ്‍ലിമിറ്റഡ് വോയിസ് കോളുകളും, പ്രതിദിനം 100 എസ്‌എംഎസും ലഭിക്കുന്നു. കൂടാതെ, ജിയോ ടിവി, ജിയോ എഐ ക്ലൗഡ് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പ്രതിദിനം 2 ജിബിയില്‍ താഴെ ഡാറ്റ നല്‍കുന്ന പ്ലാനുകള്‍ക്ക് സൗജന്യ 5ജി സേവനങ്ങള്‍ ലഭിക്കില്ല.
അതേസമയം 2 ജിബി പ്രതിദിന പ്ലാനിലേക്ക് മാറുമ്ബോള്‍, ജിയോ സൗജന്യമായി ട്രൂ 5ജി സേവനങ്ങളും ഒടിടി ആപ്പ് സബ്സ്ക്രിപ്ഷനുകളും നല്‍കുന്നു. ഉദാഹരണത്തിന്, പ്രതിദിനം 2 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 100 എസ്‌എംഎസും അണ്‍ലിമിറ്റഡ് കോളിംഗും നല്‍കുന്ന 349 രൂപയുടെ പ്ലാനിനൊപ്പം, 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ട്രൂ 5ജി സേവനങ്ങളും ലഭിക്കും. സാങ്കേതികമായി പറഞ്ഞാല്‍, ഈ 2 ജിബി 4ജി ഡാറ്റ ദിവസവും പുതുക്കപ്പെടും. 5ജി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ മാത്രം ഈ ഡാറ്റ ഉപയോഗിക്കാനാകും.
Post a Comment