കുവൈറ്റിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 23 ആയി.കണ്ണൂർ സ്വദേശി ഉള്‍പ്പെടെ 6 മലയാളികള്‍ മരിച്ചെന്നാണു സൂചനയെങ്കിലും കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
മരിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 160 പേരാണ് ഇതുവരെ ചികിത്സ തേടിയത്.31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. 21 പേർക്കു കാഴ്ച നഷ്ട്‌ടപ്പെട്ടു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള 51 പേരുടെ വൃക്ക തകരാറിലായി. ഇവർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്.സംഭവത്തെ പറ്റി വിശദമായി അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു.
Post a Comment