"മനോഹരം മലയോരം" മിനി മാരത്തോണ്‍ 13 ന് പാലക്കയം തട്ടില്‍ :രജിസ്ട്രേഷൻ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ഉള്‍പ്പടുന്ന ഇരിക്കൂർ നിയോജക മണ്ഢലത്തിലെ ടൂറിസം സാധ്യതകള്‍ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി മലയോരത്ത് മിനി മാരത്തോണ്‍ നടത്താൻ തീരുമാനിച്ചതായി അഡ്വ: സജി ജോസഫ് എം.എല്‍ എ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിൻ്റെ ഭാഗമായി പോസ്റ്റർ പ്രകാശനം എം.എല്‍ എ നിർവഹിച്ചു.സെപ്തംബർ 13 ന് കാലത്ത് പയ്യന്നൂരില്‍ നിന്നുമാരംഭിച്ച്‌ ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിന്റെ താഴ് വരയായ പുലിക്കുരുമ്ബയില്‍ അവസാനികുന്ന തരത്തില്‍ 12.5 കിലോമീറ്റർ മരത്തോണാണ് സംഘടിപ്പിക്കുന്നത്.
വയസ്സിന്റെ ക്രമത്തില്‍ ഗ്രൂപ്പുകളിലായി തിരിച്ച്‌ രണ്ടര ലക്ഷം രൂപയുടെ മെഗാ ക്യാഷ് പ്രൈസാണ് വിജയി കള്‍ക്ക് സമ്മാനമായി നല്‍കുക. പ്രാദേശിക ജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി മൂന്ന് കിലോമീറ്റർ ഫണ്‍ റണ്‍ കൂടി മാരത്തോണില്‍ ഉള്‍പ്പെടു ത്തീട്ടുണ്ട്. മാരത്തോണില്‍ മത്സരിക്കുന്നതിന് 400 രൂപയും ഫണ്‍ റണ്ണില്‍ പങ്കെടുന്നതിനായി 200 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഫീസ്.റണ്ണിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനവും പ്രസ്സ് ക്ലബ്ബ് ഹാളില്‍ എം.എല്‍ എ നിർവഹിച്ചു.

Post a Comment

Previous Post Next Post