കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭർതൃമതിയായ യുവതി നീന്തിരക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തെരച്ചില്‍ ഊർജ്ജിതമാക്കി.ഇന്നലെ രാവിലെയാണ് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടത്. തുടർന്ന് വളപട്ടണം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബേക്കല്‍ പോലീസില്‍ യുവതിയെ കാണാനില്ലെന്ന പരാതിയെ ത്തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലാണ് കാസർഗോഡുള്ള പോലീസുകാരന്‍റെ ഭാര്യയായ യുവതി ആണ്‍സുഹൃത്തിനൊപ്പം കണ്ണൂരില്‍ എത്തിയത്.
തുടർന്ന് ഇന്നലെ രാവിലെ വളപട്ടണം പാലത്തിനു മുകളില്‍ എത്തി ഇരുവരും പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ പുഴയില്‍ വീണയുടൻ യുവതി നീന്തി കരയ്ക്കു കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിനായി പോലീസും ഫയർഫോഴ്സും തെരച്ചില്‍ ഊർജിതമാക്കി.
Post a Comment