ചെറുപുഴ: വാണിയംകുന്നിലും കുണ്ടംതടത്തിലും വാഹനാപകടം. വാണിയംകുന്നില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിടിച്ച് തകർക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മറ്റൊരു അപകടം. പാടിയോട്ടുചാല്‍ ഭാഗത്ത് ചെറുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ്‌വാൻ കുണ്ടംതടത്തില്‍ നിയന്ത്രണം വിട്ട് വൈദ്യുതതൂണ്‍ ഇടിച്ചുതകർത്ത് മറിഞ്ഞു. അപകടത്തില്‍ ആർക്കും പരിക്കില്ല. കെഎസ്‌ഇബി ജീവനക്കാരെത്തി തൂണുകള്‍ മാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
Post a Comment