നാട്ടിലെ സിം കാര്‍ഡ് വിദേശത്ത് ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ പലരെയും അലട്ടാറുണ്ട്. എന്നാല്‍ ബിഎസ്‌എന്‍എല്‍ സിം കാര്‍ഡുള്ള യുഎഇയിലെ മലയാളികള്‍ക്ക് ഇനി പേടിക്കേണ്ട.
നാട്ടിലുപയോഗിച്ചു കൊണ്ടിരിക്കുന്ന ബിഎസ്‌എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് ചെയ്ത് യുഎഇയിലും ഇനി മുതല്‍ ഉപയോഗിക്കാം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി ബിഎസ്‌എന്‍എല്‍ നടപ്പാക്കുന്നത്.
നേരത്തെ യുഎഇയിലേക്ക് പോകുന്നതിന് മുമ്ബ് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറണം. എന്നാല്‍ ഇനി മുതല്‍ ഒരു റീചാര്‍ജിലൂടെ കാര്യങ്ങള്‍ എളുപ്പമായി. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ നാട്ടിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലാക്കി മാറ്റാം.
അതേസമയം പ്രത്യേക റീചാര്‍ജ് കാര്‍ഡ് ആക്ടീവാകാന്‍ മാത്രമാണ്. ഇതിനു പുറമേ കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യേണ്ടി വരും. ഭാവിയില്‍ മറ്റ് രാജ്യങ്ങളിലും ഈ സംവിധാനം ബിഎസ്‌എന്‍എല്‍ ഏര്‍പ്പാടാക്കുന്നതായിരിക്കും.
Post a Comment