തിരുവനന്തപുരം: തലസ്ഥാനത്ത് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു.
സംഭവത്തില്‍ മൂന്ന് ആയമാരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.
അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
താത്ക്കാലിക ജീവനക്കാരിയായ അജിതയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചതെന്ന് പോലീസ് അറിയിച്ചു. മറ്റ് രണ്ട് പേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.
തൈക്കാട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. കുഞ്ഞിന് വൈദ്യസഹായം നല്‍കിയതായും പോലീസ് അറിയിച്ചു.
Post a Comment