കരുവൻചാൽ പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ

  



ആലക്കോട്: കോടികൾ ചിലവിട്ട് നിർമ്മാണം പൂർത്തീകരിച്ച് വരുന്ന കരുവൻചാൽ പാല ത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി പാതിവഴി യിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി മാസങ്ങൾക്ക് മുമ്പ് പൂർത്തീകരിച്ചിരുന്നു. കൈവരികളും നടപ്പാതകളും നിർമ്മിച്ചു. ഇരു ഭാഗത്തെയും അപ്രോച്ച് റോഡ് പ്രവൃത്തി മാത്രമാണ് ഇനി അവശേഷി ക്കുന്നത്. മണ്ണിട്ടുള്ള റോഡ് പ്രവൃത്തിയും ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ബന്ധപ്പെട്ട കരാറുകാരെയോ തൊഴിലാളികളെയോ ഉദ്യോഗസ്ഥരെയോ ആരെയും കാണാനില്ല. കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കാതെ മണ്ണിട്ട് മാത്രമുള്ള അപ്രോച്ച് റോഡ് പ്രവൃത്തി അശാസ്ത്രീയമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. എന്നാൽ ഭിത്തികൾ പിന്നീട് നിർമ്മിക്കുമെന്നും നിലവിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അപ്രോച്ച് റോഡ് നിർമ്മിച്ച് ഒരു ഭാഗത്തേ ക്കുള്ള വാഹനങ്ങൾ പുതിയ പാലം വഴി കടത്തി വിടുമെന്ന് പ്രഖ്യാപിച്ചാണ് റോഡ് നിർമ്മാണത്തി നായി മണ്ണിട്ടിരുന്നത് അടുത്ത ദിവസം തന്നെ ഇത് പൂർത്തീകരിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് റോഡ് പ്രവൃത്തി പാതി വഴിയിൽ നിലച്ചത്. ഇതോടെ കരുവൻചാൽ പാലത്തിലും പരിസരങ്ങളിലും ടൗണിലും കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നരകയാതനയാണ് യാത്രക്കാർ അനുഭവിക്കുന്ന ത്. 2022 ഡിസംബറിൽ ആരംഭിച്ചതാണ് കരുവൻചാൽ പുതിയ പാലത്തിൻ്റെ പ്രവൃത്തിനാളിതുവരെയായിട്ടും പൂർത്തീകരിക്കാത്ത സ്ഥിതിയാണ് ഇതോടെ ഉടലെടുത്തിരിക്കുന്നത്. ഉത്തരവാ ദിത്വപ്പെട്ട ജനപ്രതിനിധികളും ഭരണ-പ്രതിപക്ഷ സംഘടനകളും ഇതിനെതിരെ പ്രതികരിക്കാതെ മൗനത്തിലാണ്.


Post a Comment

Previous Post Next Post