ഓണം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം : ബംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി ഒരു സ്പെഷ്യല്‍ ട്രെയിൻ കൂടി റെയില്‍വേ അനുവദിച്ചു. ഓണത്തിരക്ക് തുടങ്ങുന്ന സെപ്തംബർ 13ന് കർണ്ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസ്.

ഇതിലേക്കുള്ള റിസർവേഷൻ തുടങ്ങിക്കഴിഞ്ഞു.

വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ട്രെയിൻ ബെഗളൂരുവിലെത്തും. ശനിയാഴ്ച രാവിലെ 6.45നാണ് കൊച്ചുവേളിയിലെത്തുക.

തിരിച്ച്‌ കൊച്ചുവേളിയില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.50ന് ഹുബ്ബള്ളിയിലേക്കും ട്രെയിൻ യാത്ര തിരിക്കും. പ്രധാന സ്റ്റേഷൻകളില്‍ സ്റ്റോപ്പുണ്ടാവും.

Post a Comment

Previous Post Next Post