തളിപ്പറമ്പ് കൂവേരിയില്‍ വിഷം കഴിച്ചു ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു

കണ്ണൂർ: വിഷം കഴിച്ച്‌ ചികില്‍സയിലിരിക്കെ മരണമടഞ്ഞ യുവതിയുടെ ശവസംസ്കാരം നടത്തി. തളിപ്പറമ്ബ് കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടില്‍ സി.മഞ്ജിമ(22) യാണ് ഞായറാഴ്ച്ച രാത്രിയോടെ മരിച്ചത്.
സി.വേണുഗോപാലന്‍-രോഹിണി ദമ്ബതികളുടെ ഏക മകളാണ്.

ഈക്കഴിഞ്ഞ ആഗസ്റ്റ്-31 നാണ് പറക്കോട്ടെ വീട്ടില്‍ വെച്ച്‌ മഞ്ജിമ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികില്‍സിലിരിക്കെയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം തിരുങ്കുളം പൊതുശ്മശാനത്തില്‍ ശവസംസ്‌ക്കാരം നടത്തി.

Post a Comment

Previous Post Next Post