കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ 2023-24 സാമ്പത്തിക വർഷത്തെ ബോണസ് സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും കരാർ അടിസ്ഥാനത്തിലോ മറ്റു രീതിയിലുള്ള വിഭാഗീയത കൂടാതെ 2023 - 24 സമ്പത്തിക വർഷത്തെ ബോണസ് ഇനത്തിൽ മാസ ശമ്പളം 7000/- രൂപ പരിധി വച്ചുകൊണ്ട് 20% ബോണസ് നൽകുന്നതിനും പാരിതോഷികം എന്ന നിലയിൽ 700/- രൂപ അധികമായി നൽകുവാനും മാനേജമെന്റ് സമ്മതിച്ചു.
ബോണസ് തുക 07.09.2024 ന് മുൻപ് വിതരണം നടത്തുന്നതാണ്.
Post a Comment