മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിക്കും പ്രതിശ്രുത വരൻ ജെൻസനും വാഹനാപകടത്തില്‍ പരിക്ക്

കല്‍പ്പറ്റ: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.

സംഭവത്തില്‍ തലയ്ക്ക് പരുക്ക് പറ്റിയ ജെൻസണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിനു പരുക്കേറ്റ ശ്രുതി കല്‍പ്പറ്റ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്.

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തില്‍ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ജൂലൈ 30ന് ആയിരുന്നു. അന്ന് പുലർച്ചയുണ്ടായ ദുരന്തത്തില്‍ ശ്രുതിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ അച്ഛൻ, അമ്മ, സഹോദരി എന്നിവരെ നഷ്ടമായി. ദീർഘനാളായി പ്രണയത്തില്‍ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച്‌ ഒരു മാസത്തിനു ശേഷമാണ് പ്രിയപ്പെട്ടവരും സ്വപ്നങ്ങളും എല്ലാം മണ്ണിനടിയില്‍ ആയത്. ശ്രുതിയുടെ വിവാഹം ഡിസംബറില്‍ ആണ് തീരുമാനിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടി വെച്ച്‌ നാലര ലക്ഷം രൂപയും 15 പവനും മാസങ്ങള്‍ക്ക് മുൻപ് പണിത വീടും എല്ലാം ആ ദിവസം മണ്ണിലമർന്നു.

Post a Comment

Previous Post Next Post