ഇരിട്ടി: അന്തർ സംസ്ഥാന പാതയായ മാക്കൂട്ടം ചുരത്തിൽ മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബംഗളൂരു- കണ്ണൂർ പാതയിൽ ഏഴു മണിക്കൂർ ഗതാഗതം തടസം. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. കർണാടകയിൽ നിന്ന് മരം കയറ്റി വന്ന ലോറി ചുരത്തിൽ മറിയുകയായിരുന്നു.
ബംഗളൂരുവിൽ നിന്ന് കണ്ണൂർ, വടകര, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ഇന്നലെ രാത്രി തിരിച്ച ബസുകൾ യാത്രക്കാരുമായി ചുരത്തിൽ കുടങ്ങി കിടക്കുകയാണ്. ചുരത്തിൽ മൊബൈൽ ഫോൺ കവറേജ് കുറവായതിനാൽ ബന്ധുക്കൾക്കും യാത്രക്കാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല.
Post a Comment