തിരുവനന്തപുരം :കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക് എത്തുന്നു. മദ്യം വില്‍ക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നല്‍കി ഉത്തരവിറക്കി.
ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകള്‍ക്കായി മദ്യവില്‍പ്പന നടത്താൻ തീരുമാനം.
ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം സംസ്ഥാന എക്‌സൈസ് വകുപ്പിനെ സമീപിച്ചിരുന്നു. കൊച്ചി-ബേപ്പൂർ തുറമുഖകളില്‍ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതില്‍ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം.
അപേക്ഷ പരിശോധിച്ച എക്സൈസ കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തി. മദ്യ വില്‍പ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാല്‍ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നല്‍കി.
Post a Comment