ഒന്നും രണ്ടുമല്ല, 92 കോടിരൂപ; ഏറ്റവും കൂടുതല്‍ ടാക്സ് അടക്കുന്ന ഇന്ത്യൻ പ്രമുഖൻ ഷാരൂഖ്, മലയാളി മോഹൻലാല്‍


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്.

ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തില്‍ നിന്ന് മോഹൻലാലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഈ സാമ്ബത്തിക വർഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. 80 കോടി നികുതിയടച്ച തമിഴ് സൂപ്പർതാരം വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സല്‍മാൻ ഖാൻ, 71 കോടി അടച്ച അമിതാഭ് ബച്ചൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 66 കോടിയാണ് അദ്ദേഹം സർക്കാരിലേക്കടച്ചത്. ധോണി (38 കോടി), സച്ചിൻ തെണ്ടുല്‍ക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ച മറ്റുകായികതാരങ്ങള്‍. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.
ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ 42 കോടി രൂപയും രണ്‍ബീർ കപൂർ 36 കോടിയും നികുതിയടച്ചു.
പട്ടികയിലുള്‍പ്പെട്ട മറ്റു പ്രമുഖരുടെ വിവരങ്ങള്‍ ഇങ്ങനെ:

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ 42 കോടി രൂപയും രണ്‍ബീർ കപൂർ 36 കോടിയും നികുതിയടച്ചു.
കൊമേഡിയൻ കപില്‍ ശർമ (26 കോടി)
കരീന കപൂർ (20 കോടി)
ഷാഹിദ് കപൂർ (14 കോടി)
കത്രീന കൈഫ് (11 കോടി)
മോഹൻലാല്‍ (14 കോടി)
അല്ലു അർജുൻ (14 കോടി)
കിയാര അദ്വാനി (12 കോടി)
പങ്കജ് ത്രിപാഠി (11 കോടി)
ആമിർ ഖാൻ (10 കോടി)

Post a Comment

Previous Post Next Post