ഓണത്തിന് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ജില്ലയിൽ 121 ഓണച്ചന്തകളുമായി കൺസ്യൂമർഫെഡ്


ഓണത്തിന് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ജില്ലയിൽ സെപ്റ്റംബർ ഏഴ് മുതൽ 14 വരെ 121 ഓണച്ചന്തകളുമായി കൺസ്യൂമർഫെഡ്. സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയിൽ അരി, പഞ്ചസാര എന്നിങ്ങനെയുള്ള 13 തരം നിത്യോപയോഗ സാധനങ്ങളാണ് ചന്തയിൽ നിന്നും വാങ്ങാവുക. 115 സർവീസ് സഹകരണ ബാങ്കുകൾ ആറ് കൺസ്യൂമർ ഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയാണ് ഓണച്ചന്തകൾ ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. പിണറായി, ചാലോട്, പേരാവൂർ, കമ്പിൽ, പയ്യന്നൂർ, മഞ്ഞോടി എന്നിവടങ്ങളിലാണ് ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെ ഓണച്ചന്തകൾ. ജില്ലാതല ഓണച്ചന്ത ചെറുതാഴം സർവീസ് സഹകരണ ബാങ്കിലാണ് നടത്തുന്നത്.
വില വിവരപ്പട്ടിക: ഇനം, വില എന്നിവ-ജയ അരി 29, കുറുവ അരി 30, കുത്തരി 30, പച്ചരി 26, പഞ്ചസാര 27, ചെറുപയർ 92, വൻ കടല 69, ഉഴുന്ന് 95, വൻപയർ 75, തുവരപ്പരിപ്പ് 111, മുളക് (500 ഗ്രാം) 75, മല്ലി (500 ഗ്രാം) 39, വെളിച്ചെണ്ണ (500ലി) 55.

Post a Comment

Previous Post Next Post