കണ്ണൂരില്‍ ബസുകളുടെ മല്‍സര ഓട്ടത്തിന് എതിരെ നടപടി; ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാര്‍ശ



കണ്ണൂർ:കണ്ണൂരില്‍ ബസുകളുടെ മല്‍സര ഓട്ടത്തിന് എതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്.

യാത്രക്കാരുടെ പരാതിയില്‍ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ.


അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മാസം അഞ്ചാം തീയതി ആണ് സംഭവം. കണ്ണൂർ, കൂത്തുപറമ്ബ് റൂട്ടില്‍ ഓടുന്ന കുടജാദ്രി, ഖസർമുല്ല എന്നീ പേരുകളുള്ള രണ്ട് സ്വകാര്യ ബസുകള്‍ തമ്മിലായിരുന്നു മല്‍സര ഓട്ടം. 


കായലോട് , പാനുണ്ട റോഡില്‍ കുടജാദ്രി എന്ന ബസ്സില്‍ നിന്ന് യാത്രക്കാർ ഇറങ്ങുമ്ബോള്‍ മറികടക്കാനായി പിന്നാലെ വന്ന ബസ് ഇടത് വശത്ത് കൂടി അപകടകരമായ രീതിയില്‍ ഓടിച്ച്‌ പോവുകയായിരുന്നു. 


രണ്ട് യാത്രക്കാരും രണ്ട് ബസുകള്‍ക്ക് ഇടയിലാകുന്ന അവസ്ഥയിലായിരുന്നു ഈ മത്സര ഓട്ടം. പിന്നാലെ യാത്രക്കാർ മോട്ടോർ വാഹന വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർടിഒ മുജീബ് സിയു ആണ് ഖസർമുല്ല ബസിൻ്റെ ഡ്രൈവർ അർജുൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്.

ഇനി കുറ്റം ആവർത്തിച്ചാല്‍ ബസിൻ്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും എന്ന നിർദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് എതിരെ കൂടുതല്‍ പരിശോധന ഉണ്ടാകും എന്നും കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർടിഒ അറിയിച്ചു.


Post a Comment

Previous Post Next Post