ബജറ്റ് ദിനത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 120 രൂപയാണ് വര്‍ധിച്ചത്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46520 രൂപയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന നിരക്കാണ് ഇന്ന് കൂടിയത്. ബജറ്റില്‍ സ്വര്‍ണ വിപണിക്ക് വേണ്ടി വന്‍ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യത കുറവാണ് എന്നാണ് വിവരം. ഇടക്കാല ബജറ്റായതിനാല്‍ ജനക്ഷേമ പദ്ധതികള്‍ക്കാകും മുന്‍തൂക്കം.
സംസ്ഥാനത്ത് സ്വർണവില കൂടി
Post a Comment