പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

 


പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായ സംഭവത്തിൽ 2 പേരുടേയും കൂടി മൃതദേഹം കണ്ടെത്തി. മന്നം സ്വദേശിയായ അഭിനവ്, തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. മുങ്ങൽ വിദഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Post a Comment

Previous Post Next Post