ചെറുപുഴ: കാട്ടുപന്നിയിടിച്ച് ബൈക്കു മറിഞ്ഞ് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കോക്കടവിലെ ചെറയാത്ത് രഞ്ജിത്തിനാണ് (29) പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി മുളപ്രയിൽ നിന്നാണ് പന്നി കുറുകെ ചാടിയത്. ശക്തമായ ഇടിയിൽ പന്നി ചത്തു. പരിക്കേറ്റ രഞ്ജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ പന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു. സംഭവമറിഞ്ഞ് ചെറുപുഴ എസ്ഐ പി. മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
Post a Comment