കൊല്ലം: നടുറോഡില്‍ അടിയുണ്ടാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശിനി അന്‍സിയ ബീവി (33) ആണ് അറസ്റ്റിലായത്. കടയ്ക്കൽ എസ്ഐ ജ്യോതിഷിന്റെ സാന്നിധ്യത്തിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർമാരാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്. കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കുകയായിരുന്നു
കടയ്ക്കൽ പാങ്ങലുകാട് ജംഗ്ഷനിൽ തയ്യല്‍ക്കട നടത്തുകയാണ് അന്‍സിയ ബീവി. ജംഗ്ഷനില്‍ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും ചെയ്തെന്ന പരാതിയില്‍ എസ് സി – എസ് ടി പീഡനനിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അന്‍സിയ ബീവിക്കെതിരെ ഉണ്ട്. പാങ്ങലുകാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്
Post a Comment