ഇടുക്കി: നെടുംങ്കണ്ടത്തു കനത്ത മഴയില്‍ മരം വീണ് അപകടം. വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.
നൊടുങ്കണ്ടത്തിനു സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടം ഉണ്ടായത്.
മൈലാടുംപാറയില്‍ സെന്‍റ് മേരീസ് എസ്റ്റേറ്റിലെ തൊഴിലാളി മുത്തുലക്ഷ്മി(56) ആണ് മരിച്ചത്. എസ്റ്റേറ്റിലെ ജോലിക്കിടെയാണ് അപകടം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ.
ഇടുക്കി തോണ്ടിമലയില്‍ മരം ഒടിഞ്ഞു വീണു തൊഴിലാളി സ്ത്രീ മരിച്ചു. ചുണ്ടല്‍ സ്വദേശിനി ലക്ഷ്മി (65) ആണ് മരിച്ചത്.
പൊന്നാങ്കാണിയില്‍ അന്യസംസ്ഥാന തൊഴിലാളിയായ പജ്ജു കിന്‍ഡോ (60) ആണ് മരിച്ചത്.
Post a Comment